Home » നമ്മുടെ കോഴിക്കോട് » ചുരത്തില്‍ റീടാറിംഗ്: വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ചുരത്തില്‍ റീടാറിംഗ്: വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

താമരശേരി ചുരത്തില്‍ റീടാറിംഗ് ആരംഭിച്ചു. പാടെ തകര്‍ന്ന ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളിലാണ് ടാറിംഗ് നടത്തുന്നത്. ചുരത്തിലൂടെ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

വലിയ വാഹനങ്ങള്‍, സ്‌കാനിയ ബസുകള്‍, ടോറസ് ലോറികള്‍, കണ്ടെയ്നറുകള്‍, വലിയ ചരക്കു വാഹനങ്ങള്‍ എന്നിവ പണി കഴിയുന്നതു വരെ പൂര്‍ണമായി നിരോധിച്ചു. മറ്റു വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കടത്തിവിടുന്നത്. പണിതീരുന്നതു വരെ നിയന്ത്രണം തുടരുമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു.

Leave a Reply