Home » നമ്മുടെ കോഴിക്കോട് » പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്; നഗരത്തില്‍ കനത്ത സുരക്ഷ

പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്; നഗരത്തില്‍ കനത്ത സുരക്ഷ

കോഴിക്കോട് സ്വപ്നനഗരിയില്‍ രണ്ടു ദിവസമായി നടക്കുന്ന ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നഗരത്തിലെത്തും. കരിപ്പൂരില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി 12 മണിയോടെ ഹെലികോപ്റ്ററില്‍ കോഴിക്കോട്ടെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് നഗരം കനത്ത സുരക്ഷയിലാണ്.

ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആയുഷ് മന്ത്രാലയവുമായി സഹകരിച്ചാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിലെ വിഷന്‍ കോണ്‍ക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന മോദി ഹെലികോപ്റ്റര്‍ വഴി വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തിലിറങ്ങും. ശേഷം വിമാന മാര്‍ഗം ഫെസ്റ്റ് നടക്കുന്ന സ്വപ്ന നഗരിയിലേക്ക് പോകും.

സന്ദര്‍ശനത്തിന്‍റെ ഭാഗമായി കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന നാലു കിലോമീറ്റർ പാതയിലൂടെയുള്ള ഗതാഗതം രാവിലെ ഒൻപതു മുതൽ പൂർണമായും നിരോധിക്കും. സുരക്ഷ കണക്കിലെടുത്ത് ഈ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശമില്ല. ഉച്ചയ്ക്ക് 12.5 മുതല്‍ 12.55 വരെയാണ് ആയുര്‍വേദ ഫെസ്റ്റില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ശേഷം അതേ വിമാനത്തില്‍ ദില്ലിയിലേക്ക് തിരിക്കും.

Leave a Reply