Home » ന്യൂസ് & വ്യൂസ് » ജോര്‍ദ്ദാന്‍ രാജാവിന്റെ ഇന്ത്യ സന്ദര്‍ശനം തുടങ്ങി

ജോര്‍ദ്ദാന്‍ രാജാവിന്റെ ഇന്ത്യ സന്ദര്‍ശനം തുടങ്ങി

തീവ്രവാദത്തിനെതിരെ ഇന്ത്യയും ജോര്‍ദ്ദാനും സംയുക്ത ഇടപെടല്‍ നടത്തും.3 ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള ബിന്‍ അല്‍-ഹുസ്സൈനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം .ഇരുരാജ്യങ്ങള്‍ക്കും താല്പര്യമുള്ള ദേശീയ -അന്തര്‍ദേശീയ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ചര്‍ച്ചകളില്‍ വിഷയമായി .

നാളെ വിക്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ “ഇസ്ലാമിക് ഹെറിറ്റെജ് പ്രമോട്ടിംഗ് അണ്ടര്‍സ്റ്റാന്റിംഗ് ആന്‍ഡ്‌ മോഡറേഷന്‍”എന്ന വിഷയത്തില്‍ ജോര്‍ദ്ദാന്‍ രാജാവ് സംസാരിക്കും .ഇസ്ലാമിക ജോര്‍ദ്ദാന്‍ രാജാവിന്റെ മരുമകന്‍ എഴുതിയ പുസ്തകത്തിന്റെ ഉറുദ്ദു തര്‍ജ്ജമയുടെ പ്രകാശനവും ചടങ്ങില്‍ വച്ച് നടക്കും.ഐ എസ് ഐ എസിന്റെ നേരിടുന്ന പ്രതിസന്ധിയും ,ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അതിന്റെ സ്വാധീനവും പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു

ജോര്‍ദ്ദാനും ഇന്ത്യയും സുരക്ഷയിലും ,വ്യാപാരത്തിലും ,നിക്ഷേപത്തിലും ,തീവ്രവാദ വിരുദ്ധ പ്രവര്‍ത്തന ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു .എം .പി അബൂബക്കര്‍ മുസ്ലാര ,മൌലാന മഹമ്മൂദ് മദനി തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply