Home » നമ്മുടെ മലപ്പുറം » സിപിഐ സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ മലപ്പുറത്ത്

സിപിഐ സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ മലപ്പുറത്ത്

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് കൊടിയുയരും. സമ്മേളനം സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഇന്നുമുതല്‍ നാല് ദിവസമാണ് സമ്മേളനം. 570 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച നടക്കും. ഇത് ആദ്യമായാണ് മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളന വേദിയാകുന്നത്. സമ്മേളനത്തിന്റെ അവസാന ദിവസം പുതിയ സംസ്ഥാന കൗണ്‍സിലിനെയും സംസ്ഥാന സെക്രട്ടറിയെയും തെരഞ്ഞെടുക്കും.

സിപിഐഎം സമ്മേളനത്തില്‍ സിപിഐക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും ഏറെ ഗൗരവത്തോടെ തന്നെ സമ്മേളനം ചര്‍ച്ച ചെയ്യും. കെ എം മാണിയുടെ മുന്നണി പ്രവേശന വിഷയവും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

Leave a Reply