Home » ന്യൂസ് & വ്യൂസ് » കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്

ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.എം. മാണി പ്രതിയായ ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് ജനുവരിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു. മാണി കോഴ വാങ്ങിയതിനും തെളിവില്ല. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രിയായിരിക്കെ കെ.എം. മാണിക്ക് ഒരുകോടി രൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ ആരോപണത്തിലാണു 2014 ഡിസംബറിൽ മാണിയെ പ്രതിയാക്കി വിജിലൻസ് കേസെടുത്തത്. മാണിക്കെതിരെ സഹചര്യത്തെളിവുണ്ടെന്ന് അന്നത്തെ എസ്പി: ആർ.സുകേശൻ നിലപാടെടുത്തു. എന്നാൽ കേസ് വേണ്ടെന്ന്, നിയമോപദേശം നൽകിയ എഡിജിപി: ഷെയ്ക്ക് ദർബേശ് സാഹിബും നിലപാടെടുത്തു. തെളിവില്ലെന്നു ചൂണ്ടിക്കാട്ടി 2015 ജൂലൈയിൽ കോടതിയിൽ റിപ്പോർട്ട് നൽകി.

എന്നാൽ തുടരന്വേഷണമാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദൻ അടക്കം 11 പേർ കോടതിയിലെത്തി. ഇതോടെ തുടരന്വേഷണത്തിനു കോടതി നിർദേശിച്ചു. കേസിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഈ സർക്കാർ എത്തിയശേഷം വീണ്ടും റിപ്പോർട്ട് നൽകി.

ഇതിനിടെ കഴിഞ്ഞ ഓഗസ്റ്റിൽ അന്വേഷണത്തിൽ സമ്മർദമുണ്ടായെന്നു ചൂണ്ടിക്കാട്ടി ആർ.സുകേശൻ ഹർജി നൽകി. അതു പരിഗണിച്ചു വീണ്ടും തുടരന്വേഷത്തിന് ഉത്തരവിട്ടു. ഈ അന്വേഷണമാണ് ഇപ്പോൾ വഴിമുട്ടിയത്. ഇതിനിടെ സുകേശൻ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസ് സർക്കാർ എഴുതിത്തള്ളുകയും ചെയ്തു.

Leave a Reply