Home » കലാസാഹിതി » എംജിആര്‍ സൃഷ്ടിച്ച ഭരണം തിരിച്ചു കൊണ്ടു വരും; രജനീകാന്ത്

എംജിആര്‍ സൃഷ്ടിച്ച ഭരണം തിരിച്ചു കൊണ്ടു വരും; രജനീകാന്ത്

എംജിആര്‍ സൃഷ്ടിച്ച ഭരണം തിരിച്ചു കൊണ്ടു വരുമെന്ന് സൂപ്പര്‍താരം രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പിന്നാലെയാണ് രജനീകാന്ത് തന്റെ നയം വ്യക്തമാക്കുന്നത്. രാഷ്ട്രീയം കല്ലും മുള്ളും നിറഞ്ഞ പാതയാണെന്ന് അറിയാം. എവിടെയല്ലൊം തെറ്റു നടക്കുന്നുവെന്ന് ധാരണയുണ്ടെന്നും രജനി പറഞ്ഞു.

തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഒരു ശൂന്യതയുണ്ട്. അതിനാലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ആത്മീയ രാഷ്ട്രീയമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പലരും ചോദിച്ചു അത് എന്താണെന്ന്. വരും ദിവസങ്ങള്‍ അത് എന്താണെന്ന കാര്യം ഞാന്‍ കാണിച്ചു തരാം. ജയലളിതയും കരുണാനിധിയും നല്ല രീതിയില്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോയി. അതേ രീതിയിലുള്ള നേതാവയായി താനും മാറും. ആര്‍ക്കും എംജിആര്‍ ആയി മാറാന്‍ കഴിയില്ല. എല്ലാവരെയും ഒരു പോലെ കാണും. സാങ്കേതിക വിദ്യയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തും. തനിക്കും എംജിആറിനെ പോലെ മികച്ച ഭരണം നടത്താനായി സാധിക്കും. രാഷ്ട്രീയത്തിലുള്ളവര്‍ തങ്ങളുടെ ജോലി ശരിയായി ചെയുന്നില്ല. അതു കൊണ്ടാണ് തനിക്ക് രാഷ്ട്രീയ പ്രവേശനം നടത്തേണ്ടി വന്നത്.

ചെന്നൈയിലെ എം ജി ആര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന്റെ പ്രതിമ അനാച്ഛദം ചെയ്ത ശേഷമായിരുന്നു താരം നയം വ്യ്ക്തമാക്കിയത്. ഡിസംബറില്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപന ചടങ്ങിനു ശേഷം ഇതാദ്യമായിട്ടാണ് താരം ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തത്.

Leave a Reply