Home » ന്യൂസ് & വ്യൂസ് » വനം മന്ത്രിക്കെതിരെ മാണിയുടെ അടിയന്തര പ്രമേയം

വനം മന്ത്രിക്കെതിരെ മാണിയുടെ അടിയന്തര പ്രമേയം

നിയമസഭയിൽ സിപിഐയെ ലക്ഷ്യം വെച്ച് കെ എം മാണിയുടെ അടിയന്തര പ്രമേയം. പൊന്തൻപുഴ വനഭൂമി കയ്യേറ്റ വിഷയത്തിൽ വനം മന്ത്രി കെ രാജുവിനെതിരെതിയാണ് മാണി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രമേയത്തിനെ യുഡിഎഫ് പിന്തുണക്കുകയും ചെയ്തു.

പൊന്തൻപുഴ വനമേഖലയിലെ ഒരു ഭാഗം സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ വനംമന്ത്രി ഉത്തരവിട്ടതിനെതിരെയാണ് കെ എം മാണി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാൽ അനുമതി നൽകരുതെന്നും സിപിഐ ക്രമപ്രശ്‌നം ഉന്നയിച്ചെങ്കിലും സ്പീക്കർ നോട്ടീസ് പരിഗണിക്കുന്നതായി അറിയിക്കുകയായിരുന്നു.

വനമേഖലയിൽ കൈവശ രേഖയുള്ള കർഷകരെ കുടിയിറക്കില്ലെന്ന് അടിയന്തര പ്രമേയത്തിന് വനംമന്ത്രി മറുപടി നൽകി. ഹൈക്കോടതിയെ കേസ് നടത്തിപ്പിൽ വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കേസ് തോറ്റത് വനംവകുപ്പിന്റെ വീഴ്ച കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Leave a Reply