ഫുട്ബോള്‍ പ്രേമികളുടെ സ്വന്തം നാട്ടില്‍, കോഴിക്കോടിന്റെ മണ്ണില്‍ പന്ത് ഉരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഈ മാസം അഞ്ചിനു നടക്കുന്ന നാഗ്ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ നിറഞ്ഞ ആവേശത്തിലാണ് നഗരം. നാഗ്ജി ഫുട്ബാള്‍ ആവേശവുമായി ലോക ടീമുകള്‍ ഇന്നലെ മുതല്‍ എത്തിത്തുടങ്ങി. ഈ മാസം അഞ്ച് മുതല്‍ 21വരെ കോര്പറേഷന് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫുട്ബോളില്‍ ഏഴു വിദേശ ടീമുകളും ഒരു ഇന്ത്യന്‍ ടീമുമാണ് പങ്കെടുക്കുന്നത്. ബ്രസീലില്‍ നിന്നുള്ള ക്ലബ്ബ് അത്ലറ്റികോ പരാനെ ഇന്നലെ പുലര്‍ച്ചയോടെ കോഴിക്കോടെത്തി.
രണ്ടാമത്തെ ടീമായ ജര്‍മനിയില്‍നിന്നുള്ള ടി.എസ്.വി 1860 മ്യൂണിക് ടീമും ഇന്നലെ എത്തി. പുലര്‍ച്ചെ അഞ്ചിന് കോഴിക്കോട് എത്തിയ ടീമിനെ റാവീസില്‍ സ്വീകരിച്ചു. അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീം ഇന്ന് 1.25ന് ഖത്തര്‍ എയര്‍വേഴ്സില്‍ കരിപ്പൂരില്‍ എത്തും.
യുക്രെയ്നില്‍ നിന്നുള്ള എഫ്.സി വോളിന് ലുറ്റ്സ്ക്ക് ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ എത്തി ഹോട്ടല്‍ റാവീസില്‍ സ്വീകരിച്ചു. ഇംഗ്ളണ്ടില്‍നിന്നുള്ള വാട്ട്ഫോര്‍ഡ് എഫ്.സിയും രാവിലെ 8.25ന് കൊച്ചിയില്‍ എത്തി..
തിരിച്ചുവരുന്ന നാഗ്ജിയുടെ ഉദ്ഘാടന ചാമ്പ്യന്‍ഷിപ്പില്‍ പന്തുതട്ടാനത്തെുന്നത് മുന്‍നിര ടീമുകളുടെ യുവസംഘങ്ങള്‍. അണ്ടര്‍ 23 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഡീഗോ മറഡോണയുടെയും ലയണല്‍ മെസ്സിയുടെയും പിന്മുറക്കാരായ അര്‍ജന്റീന അണ്ടര്‍ 23 സംഘമാണ് പ്രധാനികള്‍. ഇവര്‍ക്കൊപ്പം വാറ്റ്ഫോഡ് എഫ്.സി (ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്), ലെവാന്റ യു.ഡി (സ്പാനിഷ ലാ ലിഗ), അത്ലറ്റികോ പരാനയിന്സ് (ബ്രസീല്‍), ടി.എസ്.വി 1860 മ്യൂണിക് (ജര്‍മനി), റാപിഡ് ബുകാറ (റുമേനിയ), ഹെര്‍ത്ത ബി.എസ്.സി (ജര്‍മനി) എന്നിവരാണ് വിദേശ ടീമുകള്‍. ഐ ലീഗ് ടീമിനെ തീരുമാനിച്ചിട്ടില്ല.1986ല്‍ മറഡോണയുടെ അര്‍ജന്റീന ലോകകിരീടമണിഞ്ഞ ടീമിലെ പ്രതിരോധനിരക്കാരന്‍ ജൂലിയോ ജോര്‍ജ് ഒലാര്ട്ടികോചെയാവും ശ്രദ്ധേയ സാന്നിധ്യം. അര്‍ജന്റീന അണ്ടര്‍ 23 ടീം ടെക്നിക്കല്‍ ഡയറക്ടറായാണ് ജൂലിയോ എത്തുന്നത്. ബ്രസീലിയന്‍ ടീം പരാനിയന്‍സ് സീനിയര്‍ ടീം ഗോളികൂടിയായ ലൂകാസ് മകന്ഹാനാണ് കളിക്കാരിലെ സൂപ്പര്‍ താരം.
ജര്‍മനി അണ്ടര്‍ 19 താരം ഫാബിയന്‍ ഹര്സിലര് (മിഡ്ഫീല്‍ഡര്‍, 1860 മ്യൂണിക്), ജര്‍മനി അണ്ടര്‍ 20 താരം മൈകല്‍ കൊകോസിന്‍സ്കി (ഡിഫന്‍ഡര്‍, 1860 മ്യൂണിക്), ജര്‍മനി അണ്ടര്‍ 17 താരം ജിമ്മി മാര്‍ടന്‍ (സ്ട്രൈക്കര്‍, 1860 മ്യൂണിക്), സ്കോട്ലന്ഡ് അണ്ടര്‍ 17 താരം ജോര്‍ജ് ബയേഴ്സ് (മിഡ്ഫീല്‍ഡര്‍-വാറ്റ്ഫോഡ്), നോര്‍തേന്‍ അയര്‍ലന്‍ഡ് അണ്ടര്‍ 19 താരം ജോഷ് ദോഹര്‍ടി (ഡിഫന്‍ഡര്‍-വാറ്റ്ഫോഡ്) എന്നിവരാണ് ഇതര ടീമുകളിലെ ശ്രദ്ധേയ താരങ്ങള്‍.