ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനായി കോഴിക്കോടെത്തിയ പ്രധാനമന്ത്രിയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയ്ക്ക് നേരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ത്ഥി രോഹിത് വേമുലയുടെ ചിത്രങ്ങളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഇവരെ പോലീസ് തടഞ്ഞു. പ്രധാനമന്ത്രിയ്ക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ബലൂണ്‍ പറത്താന്‍ പദ്ധിതിയിട്ടിരുന്നെങ്കിലും പോലീസ് ഇടപെട്ട് ഇത് തടഞ്ഞു. പ്രതിഷേധത്തിനെതിരെ ജാഗ്രതയോടെ നീങ്ങിയ പോലീസ് പ്രധാനമന്ത്രിയെ സുരക്ഷിതമാക്കി കോഴിക്കോടെത്തിച്ചു.
