Home » ഇൻ ഫോക്കസ് » യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന് ദേവസ്വം ചെയര്‍മാന്‍

യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന് ദേവസ്വം ചെയര്‍മാന്‍

ഗായകന്‍ യേശുദാസിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെവി മോഹന്‍ദാസ്. യേശുദാസിനെ പോലെയുള്ള വിശ്വാസികളെയാണ് ക്ഷേത്രങ്ങള്‍ക്ക് ആവശ്യമെന്ന് അദേഹം പറഞ്ഞു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ദേവസ്വം നിയമത്തില്‍ മാറ്റം ആവശ്യമെങ്കില്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷേത്രാനുഷ്ഠാനവും ചട്ടവം പ്രകാരം വിയോജിപ്പുള്ള ക്ഷേത്രം തന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകാത്തതില്‍ വിഷമം യേശുദാസ് തുറന്നു പറഞ്ഞിരുന്നു. പ്രാണികള്‍ക്കു പോലും സാദ്ധ്യമാകുന്ന കാര്യമാണ് തനിക്ക് ലഭിക്കാത്തതെന്നും പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ പോലും ഗുരുവായൂരമ്പലത്തില്‍ കയറാന്‍ കഴിയുമായിരുന്നുവെന്നും അദേഹം പറഞ്ഞിരുന്നു.

പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ പേരില്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംഗീതസഭ ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ സംസാരിക്കവെയാണ് ഗുരുവായൂര്‍ ദര്‍ശനം കഴിയാത്തതിന്റെ ദുഃഖം ഗാനഗന്ധര്‍വ്വന്‍ വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്

Leave a Reply