Home » ന്യൂസ് & വ്യൂസ് » കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ ഗുരുരാജ വെള്ളി നേടി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ ഗുരുരാജ വെള്ളി നേടി

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍നേട്ടം. ഭാരോദ്വഹനത്തിലൂടെയാണ് ഗെയിംസില്‍ ഇന്ത്യ മെഡല്‍പട്ടിക തുറന്നത്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി മെഡല്‍ നേടി. 248 കിലോ ഉയര്‍ത്തിയാണ് ഗുരുരാജ വെള്ളി നേടിയത്.

സ്‌നാച്ചില്‍ 111 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 138 കിലോയുമായിരുന്നു താരത്തിന്റെ പ്രകടനം. മലേഷ്യയുടെ മുഹമ്മദ് അസ്രോയ് 261 കിലോയോടെ മത്സരയിനത്തില്‍ സ്വര്‍ണ്ണവും ശ്രീലങ്കയുടെ ചതുരംഗ ലക്മല്‍ (248 കിലോ) വെങ്കലവും നേടി.

Leave a Reply