Home » നമ്മുടെ കോഴിക്കോട് » ദളിത് ഹര്‍ത്താലില്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നു: വടകരയില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദളിത് ഹര്‍ത്താലില്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നു: വടകരയില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. പലയിടത്തും വാഹനങ്ങള്‍ തടയുന്നു. കോഴിക്കോട് സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസിയും നിരത്തിലറങ്ങി. അതേസമയം രാവിലെ സര്‍വീസ് നടത്തിയ പല സ്വകാര്യ ബസുകളും 8.30 നു മുമ്പ് സര്‍വീസ് നിര്‍ത്തിവച്ചു. ജില്ലയില്‍ പലയിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. വാഹനങ്ങള്‍ തടഞ്ഞതിന് വടകരയില്‍ 3 ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴയില്‍ ബസ് തടഞ്ഞ 11 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ ബസുകള്‍ ഓടുന്നില്ല. വലപ്പാടും ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി.കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിന്റെ ചില്ല് തകര്‍ത്തു. കൊച്ചിയില്‍ ആദിവാസി ഗ്രോതമഹാസഭാ നേതാവ് എം.ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗീതാനന്ദനടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. നോര്‍ത്ത് പാലം ഉപരോധിക്കുന്നതിനിടെയാണ് സംഭവം.

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Leave a Reply