Home » ഇൻ ഫോക്കസ് » വിഷു സര്‍വീസ്; കെഎസ്ആര്‍ടിസിക്ക് ഏഴു ശതമാനത്തോളം അധികവരുമാനം

വിഷു സര്‍വീസ്; കെഎസ്ആര്‍ടിസിക്ക് ഏഴു ശതമാനത്തോളം അധികവരുമാനം

വിഷു ആഘോഷം പ്രമാണിച്ച് കെഎസ്ആര്‍ടിസി കോഴിക്കോട് സോണില്‍ ഒരാഴ്ചക്കുള്ളില്‍ ഏഴ് ശതമാനത്തിലേറെ അധിക വരുമാനം. ദിവസം രണ്ടര ലക്ഷത്തോളം രൂപയുടെ അധിക വരുമാനമാണ് ഈ സീസണില്‍ ലഭിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 8.50 കോടിയുടെ വരുമാനമാണ് സോണില്‍ ഉണ്ടായത്.

തിരക്ക് പരിഗണിച്ച് കഴിഞ്ഞ ബുധനാഴ്ച മുതല്‍ ദിവസം 50 അധിക സര്‍വീസ് ഏര്‍പ്പെടുത്തി. ബംഗളൂരു, മൈസൂരു, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഏറെ തിരക്കുള്ള മൈസൂരു, ബംഗളൂരു റൂട്ടിലാണ് കൂടുതല്‍ സര്‍വീസ് ഇറക്കിയത്. ഈ റൂട്ടുകളില്‍ ദിവസം ഇരുപതോളം ബസ്സുകള്‍ കൂടുതലായി ഓടുന്നുണ്ട്. വിഷു പ്രത്യേക സര്‍വീസ് 17 വരെ തുടരും.

വേനലവധിയില്‍ യാത്രക്കാരുടെ തിരക്ക് ഇരട്ടിയാണിപ്പോള്‍. ഇത് പരിഗണിച്ച് ആളുകള്‍ കൂടുതല്‍ ഉണ്ടാകുന്ന വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും ഓരോ ഡിപ്പോയില്‍ നിന്നും അധിക ബസ്സുകള്‍ ഓടുന്നുണ്ട്.

Leave a Reply