Home » നമ്മുടെ മലപ്പുറം » താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍

താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍

മലപ്പുറം: താനൂരില്‍ ഇന്ന് വ്യാപാരികളുടെ ഹര്‍ത്താല്‍. സോഷ്യല്‍മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപകമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് താനൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കത്വ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു സോഷ്യല്‍മീഡിയ ഇന്നലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതേ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ വ്യാപക അക്രമങ്ങള്‍ നടന്നു. താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply