Home » ഇൻ ഫോക്കസ് » അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ പോകാന്‍ കോടതിയുടെ അനുമതി

അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ പോകാന്‍ കോടതിയുടെ അനുമതി

ബെംഗളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ പോകാന്‍ എന്‍ഐഎ കോടതിയുടെ അനുമതി. മെയ് 3 മുതല്‍ 11വരെ മഅദനിക്ക് കേരളത്തില്‍ തങ്ങാം. രോഗിയായ മാതാവിനെ സന്ദര്‍ശിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ബെംഗളൂരു സ്‌ഫോടനക്കേസിലെ 31-ാം പ്രതിയായ മദനി നിലവില്‍ കര്‍ശന ഉപാധികളോടെ ബെംഗളൂരുവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ഈ വ്യവസ്ഥകളിലാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ മദനി കൈപ്പറ്റിയിട്ടില്ല. ഇത് സ്വീകരിച്ചതിന് ശേഷം പോലീസിന്റെ നടപടിക്രമങ്ങളും പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതെല്ലാം പൂര്‍ത്തിയായതിന് ശേഷം കേരളത്തിലേക്ക് യാത്രതിരിക്കുമെന്നാണ് മദനി അറിയിച്ചിട്ടുള്ളത്.

Leave a Reply