Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ട് പേര്‍ മരിച്ചു
Dead Body

കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ട് പേര്‍ മരിച്ചു

ചിന്താവളപ്പ് റോഡില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് മറുനാടന്‍ തൊഴിലാളികള്‍ മരിച്ചു. ബിഹാറിലെ ബേ ഗുസേറായി സ്വദേശികളായ കിസ്മത്ത് (30), ജബ്ബാര്‍(35) എന്നിവരാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് ഡി ആന്റ് ഡി കമ്പനിയാണ് നിര്‍മ്മാണം നടത്തുന്നത്. രാവിലെ മണ്ണിടിച്ചില്‍ ഉണ്ടായെന്ന് എഞ്ചിനീയറെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു.

20 അടിയോളം താഴ്ചയുള്ള കുഴിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടന്നത്. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്ത് ലിഫ്റ്റ് സ്ഥാപിക്കാന്‍ കുഴിച്ച കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസംപെയ്ത മഴയില്‍ കുതിര്‍ന്ന മണ്ണാണ് തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീണത്.

Leave a Reply