Home » പ്രവാസം » ഖത്തറിലെ ജി-ടെക് കമ്പ്യൂട്ടര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഖത്തറിലെ ജി-ടെക് കമ്പ്യൂട്ടര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടര്‍ സെന്റര്‍ ഇനി ഖ്ത്തറിലും. ദോഹയിലെ അബുഹാമറില്‍ ഖത്തര്‍ റിഹാബിലിറ്റേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ വാഫ അല്‍ യസീദി ജി-ടെക് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഐടി രംഗത്ത് സമുന്നതമായ നിരവധി അവസരങ്ങളാണ് ജി-ടെക് സംഭാവന ചെയ്യുന്നതെന്ന് ഇവര്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ മേഖലയില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ജി-ടെക്കില്‍ പഠനം ആരംഭിക്കാം. കേരളത്തില്‍ വിജയം കണ്ട ഏക കമ്പ്യൂട്ടര്‍ ശൃംഖലയായ ജി-ടെക് കുവൈത്ത്, ബഹെറൈന്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും നേരത്തെ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചിരുന്നു.

ഇപ്പോള്‍ ഖത്തറില്‍ പുതിയ ശാഖ തുടങ്ങിയത് പ്രവാസി മലയാളികള്‍ക്കും ആശ്വാസകരമാണ്. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കി ഖത്തറിന്റെ വളര്‍ച്ചയ്ക്ക് ജി-ടെക് മുതല്‍ക്കൂട്ടാകുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മെഹ്‌റൂഫ് മണലോടി പറഞ്ഞു. നിരവധി കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ കൂടാതെ ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ കോഴ്‌സുകളും ഇവിടെ ലഭ്യമാണ്. എല്ല തരത്തിലുള്ളവര്‍ക്കും കമ്പ്യൂട്ടര്‍ വിദ്യഭ്യാസം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply