Home » ന്യൂസ് & വ്യൂസ് » ബിജെപിക്ക് തിരിച്ചടി;കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം.

ബിജെപിക്ക് തിരിച്ചടി;കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം.

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ നാലുമണിക്ക് നടത്താന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. കൂടുതല്‍ സമയം വേണമെന്ന് ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചതിന്റെ ശരി തെറ്റുകളെക്കുറിച്ച് വാദം തുടര്‍ന്നാല്‍ നീതി വൈകുമെന്നും അതിനാല്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കട്ടെയെന്ന് സുപീം കോടതി പറഞ്ഞു. കോണ്‍ഗ്രസും ജെഡിഎസും കോടതിയുടെ വാദത്തോട് യോജിക്കുകയായിരുന്നു. എന്നാല്‍ എംഎല്‍എമാരെ കിട്ടാനുണ്ടെന്നും കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ബിജെപി കോടതിയില്‍ വാദിച്ചു.

വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്ന് പ്രോംടൈം സ്പീക്കര്‍ തീരുമാനിക്കും. വോട്ടെടുപ്പ് വരെ യെദ്യൂരപ്പ നയപരമായ ഒരു തീരുമാനവും എടുക്കരുത്. വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാകാമെന്ന ഗവർണറുടെ നിർദേശവും റദ്ദാക്കി.

Leave a Reply