സോളാര്‍ കേസിനെ അടിസ്ഥാനമാക്കി സരിത നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് തിരക്കഥാകൃത്ത് രാജേഷ് നാരായണന്. നിര്‍മ്മാതാവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ചിത്രം വൈകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഹൃദയാഘാതം വന്ന് മരിച്ചത് അടുത്തിടെയാണ്. അതിനൊപ്പം മറ്റ് ചില സാമ്പത്തിക പ്രശ്നങ്ങളും ചിത്രത്തിന്റെ നിര്‍മ്മാണത്തിന് തടസ്സമായി. സാമ്പത്തിക പ്രശ്നങ്ങള്‍ തീരുന്ന മുറയ്ക്ക് ചിത്രീകരണം ആരംഭിക്കും. ഷാജി കൈലാസ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിന്റെ തിരക്കഥാ രചന ഏതാണ്ട് പൂര്‍ത്തിയായതായും തിരക്കഥാകൃത്ത് രാജേഷ് ജയരാമന് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ സരിത അഭിനയിക്കേണ്ട ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സരിത നായര്‍ എന്ന കഥാപാത്രമായി തന്നെയാണ് ചിത്രത്തില്‍ സരിത പ്രത്യക്ഷപ്പെടുക. സരിതയ്ക്കെതിരെ നിരവധി കേസുകള്‍ നിലനില്ക്കുന്തിനാല് വിചാരിച്ച സമയത്ത് ഷൂട്ടിംഗിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് കരുതിയാണ് സരിതയുടെ രംഗങ്ങള്‍ നേരത്തെ ചിത്രീകരിച്ചത്. കോടതിയില്‍ നിന്നും പ്രത്യേകം അനുവാദം വാങ്ങിയാണ് അവര്‍ അഭിനയിച്ചത്. സോളാര്‍ സിനിമ ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത സജീവമായിരുന്നു. ഇതോടെയാണ് കാരണങ്ങള്‍ വ്യക്തമാക്കി തിരക്കഥാകൃത്ത് രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം തിയറ്ററിലെത്തിക്കാനാണ് പദ്ധതി. ഈ മാസം അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കും. ഒരു പക്കാ സുരേഷ് ഗോപി- ഷാജി കൈലാസ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

simhasanam-prithviraj-shaji kailas-keralapals.com