Home » ആരോഗ്യം » കോഴിക്കോട്ടെ പനിമരണം: അതീവ ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പ്; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്ടെ പനിമരണം: അതീവ ജാഗ്രതാ നടപടികളുമായി ആരോഗ്യവകുപ്പ്; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

നാടിനെ പിടിച്ചുലച്ച പനി മരണങ്ങള്‍ക്ക് പിന്നില്‍ നിപ്പാ വൈറസ് ആണെന്ന് സ്ഥിതീകരിച്ചതോടെ അതീവ ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. കോഴിക്കോട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 04952376063. ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷന്റെയും നേതൃത്വത്തിലുള്ള മന്ത്രി തല സംഘം സ്ഥിതി ഗതികള്‍ വിലയിരുത്തുന്നുണ്ട്. വരികയാണ്. മണിപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘം. കേന്ദ്ര സംഘം ഇന്നെത്തും.

പനി ബാധിച്ച് പേരാമ്പ്രയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചതിനെ തുടര്‍ന്ന് 19ന് തൊഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നതതല സംഘം യോഗം ചേര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. വൈറസിന്റെ പ്രഭവ സ്ഥാനം പേരാമ്പ്രയായതിനാല്‍ പേരാമ്പ്രയിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യം ആശുപത്രികള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദ്ദേശം അനുസരിച്ച് സാധാരണ പനിയാണെന്ന് കരുതി വീട്ടിലിരുന്നവരും സ്വയം ചികിത്സ നടത്തിയവരുമെല്ലാം ആശപത്രിയിലെത്തിയിട്ടുണ്ട്. സംശയം തോന്നുന്നവരെയെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് റഫര്‍ ചെയ്യുന്നത്. വാട്‌സ് ആപ്പ് ചിക്തിസയും സ്വയം ചികിത്സയും സിദ്ധന്മാരുടെ കപട ചികിത്സയുമൊക്കയായി വീട്ടിലിരിക്കുന്നവരെ മുഴുവന്‍ പൊക്കിയെടുത്ത് ആശുപത്രിയിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ നിരവധിയായ ഉഹാപോഹങ്ങളും തെറ്റായ വാര്‍ത്തകളുമാണ് സോഷ്യല്‍ മിഡിയകള്‍ വഴി പ്രചരിക്കുന്നത്. രോഗം വായുവിലൂടെയാണ് പകരുന്നത് എന്നതടക്കമുള്ള തെറ്റായ വാര്‍ത്തകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടെതുണ്ടെന്നും രോഗിയുടെ ശരീര സ്രവങ്ങളില്‍ നിന്നാണ് രോഗം പകരുന്നതെന്നതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇത്തരം വ്യാജ നിര്‍മ്മിതകളുടെ തുടക്കക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് സൈബര്‍ സെല്ലിനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. അതേ സമയം കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിര്‍ദ്ദേശാനുസരണം കേന്ദ്ര ആരോഗ്യ സംഘം ഇന്ന് തന്നെ കോഴിക്കോടെത്തും. മലപ്പുറത്തേക്കും രോഗം പകരുന്ന സാഹചര്യമുള്ളതിനാല്‍ കടുത്ത നടപടികളിലേക്കാണ് ആരോഗ്യ വകുപ്പ് പോകുന്നത്. കോഴിക്കോട് മെഡിക്കള്‍ കോളേജിലെയും മറ്റ് ആശുപത്രികളിലെയും ഡോക്ടര്‍മാരടക്കമുള്ള ജിവനക്കാരോടും ആവശ്യമുള്ള മുന്‍കരുതെലെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം രോഗം പകരുമെന്ന ഭീതിയില്‍ ആശുപത്രികളിലെ ജീവനക്കാര്‍ കൂട്ടമായി അവധിയെടുക്കുന്നതായും പരാതിയുണ്ട്.

Leave a Reply