Home » കലാസാഹിതി » നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

നടന്‍ വിജയന്‍ പെരിങ്ങോട് (66) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. പാലക്കാട് പെരിങ്ങോട് സ്വവസതിയിലായിരുന്നു അന്ത്യം.

40 ലധികം സിനിമകളില്‍ അഭിനയിച്ച വിജയന്‍ പെരിങ്ങോട് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ആയിട്ടാണ് ചലിച്ചിത്ര മേഖലയിലെത്തിയത്. പി എന്‍ മേനോന്‍ 1983ല്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയായിരുന്നു വിജയന്‍ നടനായി മാറുന്നത്.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്, മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply