Home » ന്യൂസ് & വ്യൂസ് » ചെങ്ങന്നൂരില്‍ കനത്ത പോളിംഗ്

ചെങ്ങന്നൂരില്‍ കനത്ത പോളിംഗ്

ചെങ്ങന്നൂരില്‍ ആദ്യമണിക്കൂറില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്. ഏഴുമുതല്‍ ആരംഭിച്ച പോളിങില്‍ എട്ടുമണി കഴിഞ്ഞതോടെ 13% പോളിങ് രേഖപ്പെടുത്തി. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് വോട്ടെടുപ്പ് തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തുന്നത്. മഴയെ അവഗണിച്ചും വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ മണിക്കൂറില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും സമ്മതിദാനവകാശം രേഖപ്പെടുത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ ജനങ്ങള്‍ക്കൊപ്പം അരമണിക്കൂറിലധികം ക്യൂ നിന്നാണ് വോട്ടുരേഖപ്പെടുത്തിയത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇവിടെ 17 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇതിനു പുറമെ നോട്ടയുമുണ്ട്.

വോട്ടെടുപ്പിന് 164 കേന്ദ്രങ്ങളാണ്ക്രമീകരിച്ചിരിക്കുന്നത്. 17 സഹായ ബൂത്തുകളുമുണ്ട്. രണ്ടു വോട്ടിങ് യന്ത്രങ്ങളാണ് ഓരോ ബൂത്തിലുമുള്ളത്. അതേസമയം മാന്നാര്‍, കല്ലിശേരി, ബുധനൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

മഴ ശക്തമായെങ്കിലും ഇതിനെ അവഹണിച്ചാണ് വോട്ടര്‍മാര്‍ പോളിങ് ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വോട്ടര്‍മാരെ ബൂത്തുകളിലേക്ക് എത്തിക്കാന്‍ മുന്നണികള്‍ പ്രത്യേക വാഹനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവേ ശാന്തമായിട്ടാണ് വോട്ടിങ് പുരോഗമിക്കുന്നത് എങ്കിലും ഒരു കമ്പനി കേന്ദ്ര സേനയും പോലീസും ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായിട്ടുണ്ട്.

യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം നടന്ന മാന്നാറി പൊലീസ് പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 171510 വോട്ടര്‍മാരാണ് മണ്ഡലത്തിലാകെയുള്ളത്. ഇതില്‍ 93387 സ്ത്രികളും 78,132 പുരുഷ വോട്ടര്‍മാരുമാണ്. മഴ പ്രതികൂലമായി ബാധിച്ചാല്‍ പോളിങ് ശതമാനം കുറയുമോ എന്ന ആശങ്കയും മൂന്ന് മുന്നികള്‍ക്കുമുണ്ട്. 100 ശതമാനം വിജയപ്രതീക്ഷുണ്ടെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകതുമാര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചത്.

സിപിഎം സ്ഥാനാര്‍ഥി കെ കെ രാമചന്ദ്രന്‍നായരുടെ നിര്യാണത്തോടെയാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാമചന്ദ്രന്‍നായര്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞത് 52,880 വോട്ടുകളാണ്. തൊട്ടു പിറകിലായി എന്‍ ഡി എ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ള 42,682 വോട്ടുകളും നേടിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പിസി വിഷ്ണുനാഥിന്റെ 44,897 എന്ന വോട്ട് നിലനിര്‍ത്താന്‍ കഴിയുമോ എന്ന പ്രതീക്ഷയും യുഡിഎഫിനുണ്ട്.

Leave a Reply