Home » ന്യൂസ് & വ്യൂസ് » ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തരംഗം; വിജയം 20956 വോട്ടുകള്‍ക്ക്

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് തരംഗം; വിജയം 20956 വോട്ടുകള്‍ക്ക്

ചെങ്ങന്നൂരിലെ യുഡിഎഫ് കോട്ടകള്‍ പിടിച്ചടക്കി സജി ചെറിയാന് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 20,956 വോട്ടിന്റെ രിപക്ഷത്തിനാണ് സജി ചെറിയാന്‍ വിജയിച്ചത്. 67,303 വോട്ടുകളാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയത്. .കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. കെ രാമചന്ദ്രന്‍നായര്‍ നേടിയ വോട്ടുകളെക്കാള്‍ 17,000ത്തിലധിം നേടിയാണ് ചരിത്രവിജയം കുറിച്ചത്. തൊട്ടുപുറകിലായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ 46,347 വോട്ടുകള്‍ നേടി രണ്ടാമതെത്തി. ചെങ്ങന്നൂരില്‍ ബിജെപി കഴിഞ്ഞ തവണ നേടിയ വോട്ടുകളെക്കാള്‍ 7000ത്തിൽ പരം വോട്ടുകളുടെ കുറവോടെയാണ് ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനം നിലനിർത്തിയത്. കഴിഞ്ഞ തവണ42,000ത്തിനു മുകളില്‍ കഴിഞ്ഞ തവണ നേടിയ വോട്ട് ഇത്തവണ 35270 ആയി കുറഞ്ഞു.

Leave a Reply