Home » മറുകാഴ്ച » തപാല്‍ സമരം പിന്‍വലിച്ചു; ജിഡിഎസ് വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് തപാല്‍ വകുപ്പ് സെക്രട്ടറി

തപാല്‍ സമരം പിന്‍വലിച്ചു; ജിഡിഎസ് വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് തപാല്‍ വകുപ്പ് സെക്രട്ടറി

10 ദിവസമായി നടന്നുവന്ന തപാല്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ജിഡിഎസ് വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് തപാല്‍ വകുപ്പ് സെക്രട്ടറി എ എന്‍ നന്ദ അറിയിച്ചതായി സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പ് ലഭിച്ചു. തപാല്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. കെട്ടിക്കിടക്കുന്ന തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തു തീര്‍ക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വ്വീസസ് സയിദ് റഷീദുമായി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് കൈമാറിയത്. സമരത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി തപാല്‍ മേഖല സ്തംഭിച്ചിരുന്നു.

10,000 രൂപ അടിസ്ഥാന വേതനം, ആറു മാസം പ്രസവാവധി, അഞ്ചു ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി, ഇഎസ്‌ഐ, ഇപിഎഫ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ബ്രാഞ്ച് പോസ്റ്റ് ഓഫിസുകള്‍ക്കു കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുക (നിലവില്‍ കെട്ടിട വാടക നല്‍കുന്നതു പോലും ജിഡിഎസ് ജീവനക്കാരാണ്) തുടങ്ങിയവയായിരുന്നു സമരക്കാരുടെ ആവശ്യം. സമരം ഏറെ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

Leave a Reply