Home » ഇൻ ഫോക്കസ് » ചെങ്ങന്നൂരിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി രമേശ് ചെന്നിത്തല

ചെങ്ങന്നൂരിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി രമേശ് ചെന്നിത്തല

ചെങ്ങന്നൂര്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഒന്നോ രണ്ടോ പേരുടെ തലയില്‍ ഉത്തരവാദിത്വം കെട്ടിവെക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇന്ദിരാഭവനില്‍ കെ.എസ്.യു ജന്മദിന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

തോൽവിക്ക് കാരണം ഗ്രൂപ്പ് പ്രവർത്തനമാണെന്ന കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.​സുധീരന്റെ ആരോപണവും ചെന്നിത്തല തള്ളി. സംഘടനാപരമായ പോരായ്‌മകൾ പാർട്ടിയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഗ്രൂപ്പ് തർക്കമാണ് തോൽവിയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ തെറ്റാണ്. കോൺഗ്രസിൽ ഒരു തരത്തിലുമുള്ള ഗ്രൂപ്പ് തർക്കമില്ല. തോൽക്കുന്പോൾ വിമർശിക്കുകയും വിജയിക്കുന്പോൾ ആഹ്ളാദിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചരണത്തിന് ഇറങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.

ഒരു ഉപതെരഞ്ഞെടുപ്പിൽ തോറ്റതു കൊണ്ട് കോൺഗ്രസ് ഇല്ലാതാകില്ല. മുന്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ചത് കോൺഗ്രസാണെന്ന് മറക്കരുത്. ചെങ്ങന്നൂരിൽ കണ്ടത് കേരളത്തിലെ ആകെയുള്ള ജനങ്ങളുടെ വികാരമല്ല. എന്നാൽ,​ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതാണ് കോൺഗ്രസിന്റെ രീതി. സംഘടനാപ്രശ്നങ്ങളുമായി കെ.എസ്.യു ഉന്നയിച്ച പരാതികളെ മുഖവിലയ്ക്ക് എടുക്കുന്നു. പ്രതിസന്ധികളും പോരായ്‌മകളും പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply