Home » അടുക്കള » കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി സൗദി വിലക്കി

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി സൗദി വിലക്കി

നിപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി സൗദി വിലക്കി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് നിലവില്‍ വന്നത്. ഇറക്കുമതി വിലക്കിയ ഉത്തരവ് സൗദി പരിസ്ഥിതി മന്ത്രാലയമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരെത്ത യുഎഇയിലും ബഹ്റൈനിലും സംസ്ഥാനത്ത് നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതി നിരോധിച്ചിരുന്നു. നിപ്പാ വൈറസ് ബാധിച്ച് 17 പേര്‍ മരിച്ച സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത് വിലക്കി. നിലവിലുള്ള വിലക്ക് താത്കാലികമാണ്. വൈറസ് ബാധ തടയുന്നതിനുള്ള മുന്‍കരുതലെന്ന നിലയിലാണ് വിലക്ക് എന്നാണ് വിവരം.

Leave a Reply