Home » ന്യൂസ് & വ്യൂസ് » സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച സജി ചെറിയാന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടന്നത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിപക്ഷത്തിന്റെ തുടക്കം മുതിര്‍ന്ന സാമാജികരുടെ ആശംസകള്‍ സ്വീകരിച്ചുകൊണ്ടാണ് സജി ചെറിയാന്‍ ഇരിപ്പിടത്തിലേക്ക് നീങ്ങിയത്.

ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 20,000ത്തിലധികം വോട്ട് നേടിയാണ് സജി ചെറിയാന്‍ വിജയിച്ചത്.

Leave a Reply