Home » നമ്മുടെ കോഴിക്കോട് » ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍; ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയെന്ന് മുഖ്യമന്ത്രി

ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍; ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയെന്ന് മുഖ്യമന്ത്രി

ഗ്ലൗസും മാസ്‌കും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍ എത്തിയതിനെ ചൊല്ലി തര്‍ക്കം. എംഎല്‍എയുടെ നടപടി അപഹാസ്യമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയാണ് എംഎല്‍എ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. എന്തിനാണ് മാസ്‌ക് ധരിച്ചതെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദിച്ചു.

നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും മാസ്ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്‍എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

അദ്ദേഹത്തിനു നിപ വൈറസ് ബാധ ഉണ്ടെങ്കിൽ സഭയിൽ വരാൻ പാടില്ലായിരുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ഇപ്പോൾ എല്ലാവരും ഇങ്ങനെ ആണ് നടക്കുന്നത് എന്നതിനാൽ പ്രതീകാത്മകമായി അങ്ങനെ വന്നതാണെന്ന് പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തെ അവസ്ഥ സര്‍ക്കാര്‍ കാണണമെന്നും ശ്രദ്ധ ക്ഷണിക്കാനാണ് മാസ്ക് ധരിച്ചതെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

Leave a Reply