Home » ഇൻ ഫോക്കസ് » കോഴിക്കോട് നിപ്പാ രോഗബാധ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു; കലക്ടര്‍

കോഴിക്കോട് നിപ്പാ രോഗബാധ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു; കലക്ടര്‍

കഴിഞ്ഞ ഏതാനും ആഴ്ചകൾ നമ്മൾ കോഴിക്കോട്ടുകാർക്ക് കഷ്ടപ്പാടിന്റെ കാലമായിരുന്നു. അവിചാരിതമായി വന്ന നിപ്പാ വൈറസ് ബാധ നമ്മുടെ എല്ലാവരുടേയും ജീവിതത്തെ മാറ്റി മറിച്ചു. സാമൂഹ്യ ജീവിതമാവട്ടെ സാമ്പത്തിക രംഗമാവട്ടെ, ഈ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ പ്രതിഫലനം ഉണ്ടായിട്ടില്ലാത്ത മേഖലകൾ ചുരുക്കമാണ്.
അപ്രതീക്ഷിതമായി മുമ്പിൽ വന്നു പെട്ട ഒരു വിപത്ത് ആളുകളിൽ ആവശ്യത്തിൽ കൂടുതൽ ഭയവും ആശങ്കകളും ഉണ്ടാക്കി എന്നതും സത്യമാണ്.

ഒരു പ്രതിസന്ധി പലപ്പോഴും ഒരു സമൂഹത്തിന്റെ നന്മയും കരുത്തും പ്രകടമാക്കുന്ന സന്ദർഭങ്ങൾ പുറത്ത് കൊണ്ടു വരും. മനുഷ്യസ്നേഹത്തിന്റേയും സാമൂഹ്യ ഉത്തരവാദിത്തത്തിന്റേയും കുറെയേറെ ഉജ്വല മാതൃകകൾക്ക് കൂടി കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് സാക്ഷിയായി.

പ്രതിരോധ നടപടികൾ ഫലം കണ്ടു. കോഴിക്കോട്ടെ നിപ്പാ രോഗബാധ ഏതാണ്ട് നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി ആരിലും രോഗബാധ ഉണ്ടായിട്ടില്ല. എങ്കിലും ഈ യുദ്ധം കോഴിക്കോട്ടുകാർ വിജയിച്ചു എന്ന് പ്രഖ്യാപിക്കണമെങ്കിൽ ഏതാനും ദിവസം കൂടി കാക്കണം. അത്രയും കാലം കൂടി നിപ്പക്കെതിരെയുള്ള ജാഗ്രത തുടരേണ്ടതുണ്ട്.
തീക്ഷ്ണമായ ഒരു പ്രതിസന്ധിയെ വിജയകരമായി നേരിട്ട ഒരു ജനത എന്നായിരിക്കും കോഴിക്കോടിനെ ചരിത്രം നാളെ അടയാളപ്പെടുത്തുക

കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Leave a Reply