ആത്മീയത എന്നു കേള്‍ക്കുമ്പോള്‍ തന്നെ വാളെടുക്കുന്നവരാണ് ഇന്ന് നമുക്കു ചുറ്റും. എന്നാല്‍ ഡിസി ബുക്സ് ലിറ്റററി ഫെസ്റ്റിവലില്‍ നടന്ന ആത്മീയതയും സംസ്കാരവും എന്ന ചര്‍ച്ചയില്‍ ആത്മീയത എന്നത് സൗമ്യവും ലളിതവുമായ ഒരു കാര്യമാണെന്നാണ് എല്ലാവരും പറഞ്ഞുവെച്ചത്. ഷൗക്കത്ത് ആരംഭിച്ച ചര്‍ച്ചയില്‍ അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്. ഗുരുവിന്റെ വാക്കുകള്‍ കുമാരനാശാന് പറയുന്നതുപോലെ, ആത്മീയത എന്നത് സൗമ്യവും ലളിതവുമാണെങ്കിലും അവസരം വരുമ്പോള്‍ നമ്മള് പ്രാകൃത പ്രകടനം കാണിക്കുന്നതിനായി ഈ ആത്മീയതയെ ഉപയോഗിക്കാറുണ്ടെന്ന്. ആത്മീയതയും സംസ്കാരവും രണ്ടല്ല. അത് ഭൗതികമാണ് വിശന്നിരിക്കുന്നവന് അവന് വേണ്ടതെന്തോ അത് എത്തിച്ചു കൊടുക്കുമ്പോഴാണ് ആത്മീയത പ്രകടമാകുന്നത്. മതവുമായി ബന്ധപ്പെട്ടാണ് സ്ഥിരമായി ആത്മീയത ഉപയോഗിക്കാറുള്ളതെങ്കിലും ആത്മീയത മതാതീതമാണ്. മിതോവന്റെ സിംഫണിയിലും ത്യാഗരാജന്റെ കീര്‍ത്തനത്തിലും ടോള്‍സ്റ്റോയിയുടെ ക്ലാസിക്കുകളിലും ആത്മീയതയുടെ പ്രകടനങ്ങളാണ് നമുക്ക് കാണാന്‍ കഴിയുന്നത്. എവിടെയാണ് നിങ്ങളെന്നെ തേടുന്നത്, നിങ്ങള്‍ ഒരു യഥാര്‍ത്ഥ അന്വേഷകനെങ്കില്‍ നിങ്ങള്‍ക്ക് അടുത്ത് ഞാനുണ്ടാകും എന്ന് മനസ്സിലാക്കുന്നിടത്താണ് ആത്മീയതയുള്ളത്. വിപ്ലവാത്മകവും കരുണാര്ത്ഥവുമായ ഹൃദയങ്ങളിലാണ് ദൈവം അതിവസിക്കുന്നതെന്ന് മനസ്സിലാക്കാത്തിടത്തോളം ആത്മീയത വെറും കച്ചവടച്ചരക്കായി മാറികൊണ്ടിരിക്കുന്നു. നാം കാണുന്ന കാഴ്ചകളിലാണ് ദൈവം ഒളിഞ്ഞിരിക്കുന്നത്. അല്ലാതെ മൂഢ സ്വര്ഗ്ഗങ്ങളിലല്ല. ആത്മാവിനെയും സ്നേഹത്തെയും മറന്ന് ദുഷ്ടതയുടെ മലിനമായ വൈരാക്യവും കപട ആത്മീയതയുമാണ് ഇന്ന് നമ്മെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്.
പ്രൊഫ. റോസി തമ്പി
അവരുടെ തന്നെ സ്ത്രീ ആത്മീയത സ്ത്രൈണ ആത്മീയത എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം സംസാരിച്ചത്. ഉപയോഗത്താല്‍ വ്യപിചരിക്കപ്പെട്ട വാക്കാണ് ആത്മീയത എന്ന് അദ്ദേഹം പറഞ്ഞുവെച്ചു. ഉള്ളും ഉടലും ചേരുന്ന ഒന്നാണ് ആത്മീയത . ഒരു തുള്ളി കണ്ണീരാണ് ആത്മീയത. പാപിനിയായവളെ കല്ലെറിയാന്‍ വന്ന ജനകൂട്ടത്തോട് യേശു പറഞ്ഞ ആ വാക്കാണ് ആത്മീയത. ഒരിക്കലും അവന്റെ കഥയല്ലാതെ അവളുടെ കഥയുണ്ടാവുന്നില്ല. സ്ത്രീകളുടെ ജന്മം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ആത്മീയത. സ്ത്രൈണ ആത്മീയത എന്നു പറയുന്നത് ഒരു വ്യക്തിക്ക് അവന്റെ ശരീരത്തെപറ്റിയുള്ള ബോധമുണ്ടാകുമ്പോഴാണ് ജനിക്കുന്നത്. ശരീരം പ്ലസ് സ്വത്വം എന്നതാണ് ആത്മം എന്ന വാക്കിനര്‍ത്ഥം. അത് മനസ്സിലാകാതെ പോകുമ്പോഴാണ് ആത്മീയത തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്. ആത്മീയത ഇന്ന് സങ്കുചിതമാണ്. പുതിയ ആത്മീയത യഥാര്‍ത്ഥ ആത്മീയതയെ പാര്‍ശ്വവല്‍ക്കരിക്കുന്നു. സ്ത്രൈണ ആത്മീയത യാഥാര്‍ത്ഥ്യബോധവും ദൈവാന്വേഷണവുമാണ് അത് ജൈവികവുമാണ്. സഹചാപ ബോധമെന്നത് എപ്പോഴും ഉണര്ന്നിരിക്കണമന്ന ചിന്തയാണ്. സ്ത്രീയുടെ ആത്മീയത ത്യാഗമല്ല അത് അവള്‍ക്ക് നല്കുന്ന ആനന്ദമാണ്. എന്തുകൊണ്ട് സ്ത്രീത്വത്തെ അവഗണിക്കുന്നു സ്ത്രീ ആരാണ് എന്താണ് അവളെ വ്യത്യസ്തയാക്കുന്നത് എന്ന പുരുഷ അന്വേഷണം നാം രൂപപ്പെടുത്തേണ്ടതുണ്ട്. ആത്മീയത മരണശേഷം എത്തിപ്പിടിക്കേണ്ട ഒന്നല്ല. ജീവിതത്തില്‍ തന്നെ ആര്‍ജിച്ചെടുക്കേണ്ട ഒന്നാണ്.
ദാസന്
അടിയന്തരാവസ്ഥക്കാലത്തെ കഠിനമായ പീഡനങ്ങളാണ് എന്നില്‍ ആത്മീയത വളര്‍ത്തുന്നത്. വര്‍ത്തമാന നിമിഷത്തില്‍ ജീവിച്ചിരിക്കുക മതങ്ങളില്‍ യഥാര്‍ത്ഥ ആത്മീയതയില്ല ചിന്തയിലും അഗാതമായ അനുഭൂതിയിലും വായനയിലുമാണ് ആത്മീയത മനോനിറവാണ് യഥാര്‍ത്ഥത്തില്‍ ആത്മീയത. ആപാനസതി സൂക്ത എന്ന ഗൗതമബുദ്ധന്റെ പുസ്തക വായനയിലൂടെയാണ് എനിക്ക് ആത്മീയതയെപറ്റിയുള്ള ബോധമുണ്ടായത്. ആത്മീയത പുസ്തകങ്ങളിലല്ല ഓരോരുത്തരുടെയും അനുഭൂതികളുടെ തിരച്ചിലിലാണ് എന്നുള്ളത് നാം മനസ്സിലാക്കേണ്ടതുണ്ട്. ആത്മീയതയുടെ നവീകരണ ശക്തി എന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്. ആത്മീയത കച്ചവടവല്ക്കരിക്കപ്പെടുമ്പോള് അതിന്റെ പേരില്‍ ബിസ്കറ്റും നൂഡില്‍സും അതുപോലെ തന്നെ മറ്റു വിപണന സാധ്യതകളും നമുക്ക് മുന്നിലേക്കെത്തുമ്പോള്‍ യഥാര്‍ത്ഥ ആത്മീയത പാര്ശ്വവല്ക്കരിക്കപ്പെടുകയാണ്.