Home » നമ്മുടെ കോഴിക്കോട് » ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ പതിമൂന്നായി

ഉരുള്‍പൊട്ടല്‍; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ പതിമൂന്നായി

കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ പതിമൂന്നായി. നേരത്തെ മരിച്ച ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഹസനും ഭാര്യയും കൂടാതെ രണ്ട് മക്കളും മരുമകളും മൂന്നു പേരക്കുട്ടികളും ഉള്‍പ്പെടെ എട്ടുപേരാണ് ഹസന്റെ കുടുംബത്തില്‍ മാത്രം മരിച്ചത്. ഇനി നേരത്തെ മരിച്ച കരിഞ്ചോല അബദുറഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനുള്ളത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ശനിയാഴ്ച നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഹസന്റെ മകളായ നുസ്രത്തിന്റെയും മകള്‍ പത്തുവയസുകാരി റിംഷയുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച കണ്ടെത്തിയവരില്‍ ഉള്‍പ്പെടുന്നു.

ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേരത്തെ ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിരുന്നു. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

Leave a Reply