Home » നമ്മുടെ കോഴിക്കോട് » പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്

കക്കാടംപൊയിലിലുള്ള പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്. നാളെ പാര്‍ക്കിന്റെ ലൈസന്‍സ് കാലാവധി അവസാനിക്കാനിരിക്കെ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന എംഎല്‍എയുടെ അപേക്ഷ പഞ്ചായത്ത് തള്ളി.

പിവി അന്‍വറിന്റെ പാര്‍ക്കിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. ശാസ്ത്രീയ പഠനങ്ങള്‍ നടത്താതെയാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ജില്ലാ ഭരണകൂടവും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം കണക്കിലെടുത്താണ് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.

Leave a Reply