Home » ഇൻ ഫോക്കസ് » എസ്.ജാനകി മരിച്ചെന്ന വ്യാജ സന്ദേശം; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

എസ്.ജാനകി മരിച്ചെന്ന വ്യാജ സന്ദേശം; ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

ഗായിക എസ്.ജാനകി മരിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനേക്കുറിച്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഗായകരുടെ സംഘടന നല്‍കിയ പരാതിയിലാണു നടപടി. സൈബര്‍ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല.

ഒരാഴ്ച മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രത്യക്ഷപ്പെട്ടത്. സംസ്‌കാര സമയം പോലും ഉള്‍പ്പെടുത്തി ഒട്ടേറെ സന്ദേശങ്ങള്‍ പിന്നാലെ പ്രചരിപ്പിച്ചു. ഏതാനും മാസം മുന്‍പ്, ജാനകി പാട്ട് നിര്‍ത്തിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയും ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.

സിനിമാ മേഖലയിലെ പലരുടെയും വ്യാജമരണ വാര്‍ത്തകള്‍ പതിവായത് കണക്കിലെടുത്താണു ചലച്ചിത്ര പിണണി ഗായകരുടെ കൂട്ടായ്മ ഡിജിപിക്കു പരാതി നല്‍കിയത്. വ്യാജസന്ദേശം ആദ്യമായി സൃഷ്ടിച്ചയാളെയും പ്രചരിപ്പിച്ചു തുടങ്ങിയവരെയും കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് അന്വേഷണം സൈബര്‍ ക്രൈം ഡിവൈഎസ്പിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

Leave a Reply