Home » നമ്മുടെ കോഴിക്കോട് » ജൂലൈ 17 വരെ അതിശക്തമായ മഴ തുടരും; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ജൂലൈ 17 വരെ അതിശക്തമായ മഴ തുടരും; മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം

അതിശക്തമായ മഴ ഈ മാസം 17 വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായി ലഭിക്കുന്ന ശക്തമായ മഴ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമായേക്കാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച്ച മുതല്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്. ആലപ്പുഴയ്ക്കു വടക്കുള്ള ജില്ലകളിലും മലയോര മേഖലകളിലും അതിതീവ്രമായ മഴയായിരിക്കും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കു പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും അറബിക്കടലിന്റെ വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Leave a Reply