Home » ഇൻ ഫോക്കസ് » കാലവര്‍ഷ കെടുതി: യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി

കാലവര്‍ഷ കെടുതി: യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി

കാലവര്‍ഷ കെടുതി നേരിടുന്നതിന് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ ഭരണകൂടം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കളക്‍ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ഉറപ്പ് വരുത്തണം അസുഖമുള്ളവരുണ്ടെങ്കിൽ പ്രത്യേക ശ്രദ്ധ നൽകണം. അടിയന്തരസാഹചര്യം നേരിടുന്നതിന് ആശുപത്രികൾ സജ്ജമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കം ഉണ്ടാവുന്ന ചില സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. പകർച്ചാവ്യാധി പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലകളില്‍ വെള്ളക്കെട്ട് നീക്കം ചെയ്യാന്‍ കൃഷിവകുപ്പും മൈനര്‍ ഇറിഗേഷന്‍ വകുപ്പും സഹകരിച്ചു പ്രവര്‍ത്തനം നടത്തണം. കാലവർഷ കെടുതികൾ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Leave a Reply