Home » ന്യൂസ് & വ്യൂസ് » ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥി മോഹന്‍ലാല്‍; അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥി മോഹന്‍ലാല്‍; അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്ന് മന്ത്രി എ.കെ ബാലന്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ തന്നെ പങ്കെടുപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍. ചടങ്ങിലേക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കും. ഔപചാരികമായി ക്ഷണിച്ചുകൊണ്ടുള്ള കത്ത് നാളെ നല്‍കും. കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങിലും മോഹന്‍ലാലിനെ ക്ഷണിക്കാന്‍ തീരുമാനിച്ചിരുന്നു. വിവാദം അനാവശ്യമായി ഉണ്ടാക്കരുതെന്നും മന്ത്രി എകെ ബാലന്‍ താക്കീത് ചെയ്തു. മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 108 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി തള്ളിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Leave a Reply