Home » ന്യൂസ് & വ്യൂസ് » ഹനാനെതിരെ വ്യാജ പ്രചാരണത്തിന് തുടക്കമിട്ട നൂറുദീന്‍ ഷേക്ക് പിടിയില്‍

ഹനാനെതിരെ വ്യാജ പ്രചാരണത്തിന് തുടക്കമിട്ട നൂറുദീന്‍ ഷേക്ക് പിടിയില്‍

കൊച്ചി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ആദ്യമായി ഫെയ്സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്കിനെ കൊച്ചി പോലീസ് പിടികൂടി. വയനാട് സ്വദേശിയായ നൂറുദ്ദീന്‍ ഷെയ്ക്കിനെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. ഇയാളാണ് പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം തുടങ്ങിവച്ചത് ഇയാളെ അസി.കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply