Home » ഇൻ ഫോക്കസ് » ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി ഇടപെടേണ്ട: കെ. മുരളീധരന്‍

ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി ഇടപെടേണ്ട: കെ. മുരളീധരന്‍

ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് കെ. മുളീധരന്‍. മതകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതത് മതസമൂഹങ്ങളാണ്. പത്ത് വയസുള്ള കുട്ടിക്കും 90 കഴിഞ്ഞ വൃദ്ധയ്ക്കും രക്ഷയില്ലാത്ത കാലമാണ്. സ്ത്രീകള്‍ കൂടി വന്നാല്‍ ക്ഷേത്രത്തിന്റെ അവസ്ഥ പ്രവചിക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, സ്ത്രീയുടെ ശാരീരികാവസ്ഥ കാരണമുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ല. ഇടപെടല്‍ മത ആചാരങ്ങളെ നിയന്ത്രിക്കാനെന്ന് കരുതരുതെന്നും സുപ്രീംകോടതി പറഞ്ഞു.

Leave a Reply