Home » നമ്മുടെ കോഴിക്കോട് » ട്രോളിങ് നിരോധനം അവസാനിച്ചു

ട്രോളിങ് നിരോധനം അവസാനിച്ചു

52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചത്.കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 ബോട്ടുകളാണ് ആദ്യദിനം കടലിലിറങ്ങുന്നത്. വലകളുടെ കേടുപാടുകള്‍ തീര്‍ത്തും പുതിയ വലകള്‍ വാങ്ങിയും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ബോട്ടുകളില്‍ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എത്തി.

കാലവര്‍ഷാരംഭത്തില്‍ വള്ളങ്ങളുടെ മത്സ്യബന്ധനം മെച്ചപ്പെട്ടതായിരുന്നില്ല. അതുകൊണ്ട് വലിയ പ്രതീക്ഷയിലല്ല മത്സ്യബന്ധനത്തിനിറങ്ങുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ചൊവ്വാഴ്ച കടലിലിറങ്ങുന്ന ബോട്ടുകളില്‍ കുറച്ചു ബോട്ടുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തിരികെയെത്തും. ട്രോളിങ് അവസാനിക്കുന്നതോടെ മത്സ്യവില കുറയുമെന്ന പ്രതീക്ഷയിലാണ്

Leave a Reply