Home » നമ്മുടെ കോഴിക്കോട് » പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

പ്രശസ്ത ഗസല്‍ ഗായകന്‍ അബു ഇബ്രാഹിം (ഉമ്പായി 68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു വൈകിട്ട് 4.40നായിരുന്നു അന്ത്യം. 1988ല്‍ ആദ്യ ഗസല്‍ പുറത്തിറക്കി. തുടര്‍ന്ന് ഇരുപതോളം ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറങ്ങി. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു.

നിരവധി ഗസല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ഉമ്പായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് സംഗീതവും നിര്‍വഹിച്ചിട്ടുണ്ട്. ഒ.എന്‍.വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നല്‍കിയ ആല്‍ബം ‘പാടുക സൈഗാള്‍ പാടുക’ ഇന്നും ഹിറ്റ്ലിസ്റ്റിലുണ്ട്.

മട്ടാഞ്ചേരി പടിഞ്ഞാ​റെ വീട്ടിൽ അബുവി​​െൻറയും മകനായി ജനിച്ച ഉംബായി കുട്ടിക്കാലത്തുതന്നെ സംഗീതത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തബലയും ഹാർമോണിയവും പഠിച്ച ഇദ്ദേഹം മുംബൈയിൽ ഏഴ്​ വർഷത്തോളം ഉസ്​താദ്​ മുജാവർ അലിഖാ​​െൻറ കീഴിൽ ഹിന്ദുസ്​ഥാനി സംഗീതവും അഭ്യസിച്ചു. ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിൽ ഗസൽ ആലപിക്കാൻ എത്തിയ ഇബ്രാഹിമിനെ ജോൺ എബ്രഹാമാണ്​ ഉംബായി ആക്കിയത്​.

നിരവധി പഴയ ചലച്ചിത്ര ഗാനങ്ങൾ ഉംബായി തൻെറ തനതായ ഗസൽ ആലാപന ശൈലികൊണ്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. ഉംബായിയും സച്ചിദാനന്ദനും ചേർന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസൽ ഗാന ആൽബമായിരുന്നു “അകലെ മൗനം പോലെ”. അതിന്‌ ശേഷം ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് ഉംബായി ശബ്ദാവിഷ്കാരം നൽകിയ ആൽബമായിരുന്നു “പാടുക സൈഗാൾ പാടുക” എന്നത്. ഉംബായി എം. ജയചന്ദ്രനുമായി ചേർന്ന് “നോവൽ” എന്ന സിനിമയ്ക്ക് സംഗീതവും നൽകിയിട്ടുണ്ട്.

Leave a Reply