Home » ന്യൂസ് & വ്യൂസ് » ഹര്‍ത്താല്‍: തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെച്ചു

ഹര്‍ത്താല്‍: തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെച്ചു

കണ്ണൂര്‍, കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷമാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല 10-ന് നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ 11-ന് രാവിലെ ഒമ്പതിന് നിശ്ചയിച്ചിരുന്ന കേന്ദ്രത്തില്‍തന്നെ നടക്കും.

കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില വര്‍ധനവിനെതിരെ ദേശീയ തലത്തില്‍ പത്താം തിയതി കോണ്‍ഗ്രസ് ആറു മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇടത് പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് കേരളത്തില്‍ ബന്ദ് 12 മണിക്കൂര്‍ ഹര്‍ത്താലാക്കാന്‍ യുഡിഎഫ് തീരുമാനിക്കുകയായിരുന്നു.

Leave a Reply