Home » ഇൻ ഫോക്കസ് » ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: ദേശീയ വനിതാ കമ്മീഷന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: ദേശീയ വനിതാ കമ്മീഷന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ. ശബരിമലയില്‍ പോകണോ വേണ്ടയോ എന്ന് ഇപ്പോള്‍ സ്ത്രീകള്‍ക്ക് തീരുമാനിക്കാം. വിശ്വാസത്തിന്റെ പേരില്‍ നേരത്തെ സ്ത്രീകളെ വിലക്കിയിരുന്നുവെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ചട്ടം കോടതി റദ്ദാക്കി. സ്ത്രീകള്‍ പുരഷന്മാരേക്കാള്‍ താഴ്ന്നവരല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ചരിത്രപരമായ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. അഞ്ച് ജഡ്ജിമാരില്‍ നാല് പേരും സ്ത്രീകള്‍ക്ക് മലചവിട്ടാം എന്ന അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

ആര്‍ത്തവകാലത്തും സ്ത്രീകള്‍ക്ക് ഇനി ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം. കാലങ്ങളായി നിലനിന്നിരുന്ന കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടം 3 ബി ആണ് ചരിത്ര വിധിക്കൊപ്പം സുപ്രീംകോടതി റദ്ദാക്കിയത്. ആര്‍ത്തവകാലത്ത് ക്ഷേത്രങ്ങളില്‍ സ്ത്രീ പ്രവേശനം വിലക്കിക്കൊണ്ടുള്ള ചട്ടം റദ്ദാക്കിയതോടെ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഇനി ആര്‍ത്തവകാലത്ത് വിലക്കില്ലാതെ ക്ഷേത്രദര്‍ശനം നടത്താം.

Leave a Reply