Home » നമ്മുടെ കോഴിക്കോട് » ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന ഒരു നിലപാടിനെ ഡിവൈഎഫ്‌ഐ പിന്തുണയ്ക്കില്ല. എം. സ്വരാജ്

ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന ഒരു നിലപാടിനെ ഡിവൈഎഫ്‌ഐ പിന്തുണയ്ക്കില്ല. എം. സ്വരാജ്

സംസ്ഥാനത്ത് ഇപ്പോള്‍ ശക്തമായ വിശ്വാസികളുടെ പ്രതിഷേധങ്ങളെ അപകടമായി കാണേണ്ടതില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എംഎല്‍എ. ഒന്നല്ല, ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്ന ഒരു നിലപാടിനെ ഡിവൈഎഫ്‌ഐ പിന്തുണയ്ക്കില്ല. കേരളത്തില്&#

x200d
; ഇപ്പോഴുള്ളത് രണ്ടാം അടിയന്തരാവസ്ഥയ്ക്കു സമാനമായ അന്തരീക്ഷമാണ്. ഒരു രണ്ടാം വിമോചന സമരത്തിന് അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ഈ മാസം 13 മുതല്‍ 20 വരെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും നവോത്ഥാന സദസ്സ് സംഘടിപ്പിക്കുമെന്നും എം. സ്വരാജ് അറിയിച്ചു.

ശബരിമല വിഷയം കോണ്‍ഗ്രസും ബിജെപിയും ഒത്തുചേര്‍ന്ന് സമരായുധമാക്കി മാറ്റുകയാണ്. രാഷ്ട്രീയത്തിലെ അധമ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ളത്. സാമൂഹിക മാറ്റങ്ങളുടെ ഭാഗമായാണ് വിധിയെ ഡിവൈഎഫ്‌ഐ കാണുന്നത്. ആര്‍ക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതിവിധി. ആചാരങ്ങള്‍ മാറുന്ന എല്ലാ സാഹചര്യത്തിലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതു സ്വാഭാവികമാണ്.

ഇന്ത്യാ ചരിത്രത്തില്‍ സതി ഉള്‍പ്പെടെയുള്ള ആചാരങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ ഇതിലും ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായിട്ടുള്ളത്. തീയില്‍ ചാടി മരിക്കാനുള്ള പതിവ്രതകളുടെ അവകാശം ഇല്ലാതാക്കാന്‍ എന്താണവകാശം എന്നു ചോദിച്ചായിരുന്നു അന്നു സ്ത്രീകള്‍ തെരുവിലിറങ്ങിയത്. പുരുഷാധിപത്യ ലോകത്ത് സ്ത്രീകളെ തെരുവിലിറക്കുന്നതാണ് നമ്മള്‍ കാണുന്നത്. ഈ എതിര്‍പ്പുകള്‍ സംവാദങ്ങളായി വികസിക്കണം. എല്ലാ ഭിന്നാഭിപ്രായങ്ങളും സംവാദങ്ങളാവണം. നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല ഇവിടെ സംഭവിക്കുന്നത്.

എങ്ങനെയെങ്കലും കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാമോ എന്നാണ് കോണ്‍ഗ്രസും ബിജെപിയും നോക്കുന്നത്. നിക്ഷിപ്ത താല്‍പര്യക്കാര്‍ ആര്‍ജിത നേട്ടങ്ങളെ തകര്‍ക്കുന്ന കാഴ്ചയാണുള്ളത്. മഹാരാഷ്ട്രയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണുള്ളത്. സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഇല്ലാതിരുന്ന ശനി ശിംഗനാപൂരില്‍ കോടതി പ്രവേശനം അനുവദിച്ചപ്പോള്‍ അതിനെ സ്വീകരിച്ചവര്‍ ഇവിടെ വര്‍ഗീയത ഇറക്കി കളിക്കുകയാണ്. അവിടെ 400 കൊല്ലം പഴക്കമുള്ള ആചാരത്തിനാണ് വിലക്കേര്‍പ്പെടുത്തിയത്. വോട്ടിനു വേണ്ടിയാണ് ഇവിടെ നവോത്ഥാന മൂല്യങ്ങളെ ഒറ്റുകൊടുക്കുന്നത്. ആചാരങ്ങള്‍ കാലാനുസൃതമായി മാറണമെന്ന നിലപാടാണ് ഡിവൈഎഫ്‌ഐക്കുള്ളത്. വിധി നടപ്പാക്കുന്നതില്‍ ആകുലതയില്ലെന്നും എം. സ്വരാജ് എംഎല്‍എ പറഞ്ഞു.

Leave a Reply