Home » ഇൻ ഫോക്കസ് » നമ്പി നാരായണന് 50 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറി

നമ്പി നാരായണന് 50 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറി

ചാരക്കേസില്‍ നിന്ന് കുറ്റവിമുക്തനായ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീം കോടതി നിര്‍ദ്ദേശിച്ച 50 ലക്ഷം രൂപ കൈമാറി. ഡര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുകയുടെ ചെക്ക് നമ്പി നാരായണന് കൈമാറി. മന്ത്രിമാരായ ഇ.പി.ജയരാജന്‍, ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നഷ്ടപരിഹാരം സ്വകാര്യമായല്ല, പരസ്യമായി നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാരക്കേസ് ഒരുപാട് കാര്യങ്ങള്‍ നല്‍കുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് ചാരക്കേസ് ഒരു പാഠമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്പി നാരായണന് അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ 14ന് ആണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേസ് അന്വേഷിച്ച് പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വാ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി നിര്‍ദേശിക്കാന്‍ മുന്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിക്കും രൂപം നല്‍കി. ഈ സമിതിയിലേക്ക് സംസ്ഥാന പ്രതിനിധിയെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

2012ലെ ഹൈക്കോടതി വിധി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നമ്പി നാരായണനു നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും കിട്ടുന്ന തുകയെക്കാള്‍ വലുതാണു കിട്ടിയ നീതിയെന്നും നമ്പി നാരായണന്‍ പ്രതികരിച്ചിരുന്നു.

Leave a Reply