Home » നമ്മുടെ കോഴിക്കോട് » സി.കെ. ജാനു എന്‍.ഡി.എ വിട്ടു

സി.കെ. ജാനു എന്‍.ഡി.എ വിട്ടു

ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ വിട്ടു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.എന്‍.ഡി.എയില്‍നിന്നും അവഗണന തുടരുകയാണെന്ന് പാര്‍ട്ടി അധ്യക്ഷ സി.കെ ജാനു പറഞ്ഞു. അര്‍ഹിക്കുന്ന പ്രാധാന്യം മുന്നണിയില്‍ ലഭിച്ചില്ല എന്നും വീണ്ടും ചര്‍ച്ചക്ക് എന്‍ഡിഎ വന്നാല്‍ സംസാരിക്കുമെന്നും അവര്‍ പറഞ്ഞു

ആദിവാസികളുടെയും ദലിതരുടെയും പാര്‍ട്ടിക്ക് കുടുതല്‍ പരിഗണ നല്‍കേണ്ടതായിരുന്നു. പല തവണ ബി.ജെ.പി നേതാക്കളോട് സംസാരിച്ചിട്ടും യാതൊരു കാര്യവും ലഭിച്ചില്ല. ബി.ജെ.പി നിലപാടില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിഷേധമുണ്ടെന്നും ജാനു പറഞ്ഞു.

മറ്റുമുന്നണികളുമായി ചര്‍ച്ച നടത്തിയിട്ടില്ല. അമിത് ഷാ അടക്കമുള്ള നേതാക്കളുമായി നിരവധി തവണ സംസാരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. എല്‍ഡിഎഫും യുഡിഎഫും ഉള്‍പ്പെടെയുളളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്നും ജാനു മാധ്യമങ്ങളോട് വ്യക്തമാക്കി

Leave a Reply