Home » നമ്മുടെ കോഴിക്കോട് » കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം അവസാനിപ്പിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ ഉറപ്പ് കിട്ടിയെന്ന് സമരക്കാര്‍ പറഞ്ഞു. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു.

തിരുവനന്തപുരത്ത് സമരം ചെയ്ത ജീവനക്കാരെ പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സർവീസുകള്‍ തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ‌ ഡ്രൈവർമാർ റോഡിൽ നിർത്തിയിട്ടു. തമ്പാനൂരിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ‌ ബസുകൾ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടും പ്രതിഷേധിച്ചു. കോഴിക്കോട് ഡിപ്പോയിൽ രാവിലെ എട്ട് മുതൽ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ഉപരോധസമരമുണ്ടായിരുന്നു.

Leave a Reply