Home » കലാസാഹിതി » ജിമ്മി ജോര്‍ജ് അവാര്‍ഡ് ജിന്‍സണ്‍ ജോണ്‍സണ്

ജിമ്മി ജോര്‍ജ് അവാര്‍ഡ് ജിന്‍സണ്‍ ജോണ്‍സണ്

സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പതാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് ഒളിമ്പ്യന്‍ അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ഹനായി. ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിലാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിന്‍സണെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

2015 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയതോടെയാണ് ജിന്‍സണ്‍ കായിക രംഗത്തു ശ്രദ്ധയാകര്‍ഷിച്ചത്. 2016 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ്പ്രിയില്‍ സ്വര്‍ണം കരസ്ഥമാക്കി. ജിന്‍സന്റെ കായിക രംഗത്തെ മികച്ച നേട്ടം 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ നേടിയ സ്വര്‍ണ്ണവും 800 മീറ്ററിലെ വെള്ളിയുമാണ്. 1500 മീറ്ററിലും 800 മീറ്ററിലും ദേശീയ റെക്കോര്‍ഡിന് ഉടമയുമാണ് ജിന്‍സണ്‍. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ജിന്‍സണ്‍, 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2018ലെ അര്‍ജുന അവാര്‍ഡ് കരസ്ഥമാക്കി. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ജിന്‍സണ്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനാണ്.

Leave a Reply