Home » ന്യൂസ് & വ്യൂസ് » അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ; ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിന്

അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ; ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിന്

23-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ നടത്താൻ തീരുമാനമായി. ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ഈമയൗ, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്നീ മലയാള ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കും.

‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ഓത്ത്, പറവ, ഭയാനകം, ഉടലാഴം മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം, Humans of someone, Sleepelessly Yours,Ave maria എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കിത്തു, ഫാറൂഖ് അബ്ദുള്‍ റഹിമാന്‍, ടി അനിതാകുമാരി, ഡോ. വി മോഹനകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. മേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിന് ആരംഭിക്കും. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഡെലിഗേഷന്‍ ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പകുതി നിരക്കില്‍ പാസുകള്‍ ലഭിക്കും. ഇത്തവണ സൗജന്യപാസുകള്‍ ഉണ്ടാകില്ല.

Leave a Reply