Home » നമ്മുടെ കോഴിക്കോട് » സ്‌കൂള്‍ കായിക മേള: കിരീടം നിലനിര്‍ത്തി എറണാകുളം

സ്‌കൂള്‍ കായിക മേള: കിരീടം നിലനിര്‍ത്തി എറണാകുളം

62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നിലവിലെ ചാംപ്യന്‍മാരായ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. പാലക്കാട് രണ്ടാം സ്ഥാനവും തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. സ്‌കൂളുകളില്‍ കോതമംഗലം സെന്റ് ജോര്‍ജാണ് ജേതാക്കള്‍.

253 പോയിന്റുകളുമായാണ് എറണാകുളത്തിന്റെ ജൈത്രയാത്ര. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട് 196 പോയിന്റ് നേടി. 101 പോയിന്റാണ് ആതിഥേയര്‍ക്കുള്ളത്. കോഴിക്കോട് (100), തൃശൂര്‍ (74) ജില്ലകളാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. കോട്ടയം (50), മലപ്പുറം (29), ആലപ്പുഴ (28), കണ്ണൂര്‍ (24), കൊല്ലം (24), ഇടുക്കി (18), പത്തനംതിട്ട (12), കാസര്‍കോട് (എട്ട്), വയനാട് (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ സ്ഥാനം.

2014ന് ശേഷം ഇതാദ്യമായാണ് സന്റെ് ജോര്‍ജ് കായികമേളയിലെ ചാമ്പ്യന്‍പട്ടം നേടുന്നത്. 81 പോയിന്റാണ് സെന്റ്‌ജോര്‍ജ് നേടിയത്. 62 പോയിന്റുമായി കല്ലടി എച്ച്എസ് കുമരംപുത്തൂരാണ് രണ്ടാമത്. കായിക മേളയില്‍ ഏഴ് മീറ്റ് റെക്കോര്‍ഡുകളും മൂന്ന് ട്രിപ്പിള്‍ സ്വര്‍ണ നേട്ടങ്ങളും ഇത്തവണയുണ്ടായി. ചെങ്കിസ് ഖാനും ആദര്‍ശ് ഗോപിക്കും എ.എസ്. സാന്ദ്രക്കുമാണ് ട്രിപ്പിള്‍ നേട്ടം. 100,200,400 മീറ്ററുകളിലാണ് സാന്ദ്ര സ്വര്‍ണം നേടിയത്. 200, 400, 600 മീറ്ററുകളില്‍ ചെങ്കിസ് ഖാനും സ്വര്‍ണമണിഞ്ഞു. 800, 1500, 3000 മീറ്ററുകളില്‍ ആദര്‍ശ് ഗോപിയും സ്വര്‍ണം നേടി

Leave a Reply