Home » ന്യൂസ് & വ്യൂസ് » അഴിക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

അഴിക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കെ എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി. എം വി നികേഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചാരണം നടത്തിയാണ് കെ എം ഷാജി ജയിച്ചതെന്ന് നിക്ഷേകുമാര്‍ നല്‍കിയ പരാതിയിലാണ് കോടതി വിധി. പോസ്റ്റര്‍ പതിച്ചും വര്‍ഗീയ പ്രചാരണം നടത്തിയും കെ എം ഷാജി ജയിച്ചതായിട്ടാണ് നികേഷ് കുമാര്‍ പരാതി നല്‍കിയിരുന്നത്.

ആറു വര്‍ഷത്തേക്കാണ് അയോഗ്യത. കെ എം ഷാജിക്ക് പകരം രണ്ടാം സ്ഥാനത്ത് എത്തിയ തന്നെ വിജയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അഴീക്കോട് മണ്ഡലത്തിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിട്ടാണ് കെ എം ഷാജി ജയിച്ചത്.

Leave a Reply